
പ്രശസ്തപത്രപ്രവര്‍ത്തകയായ ലീലാമേനോന്റെ ആത്മകഥ “നിലയ്ക്കാത്ത സിംഫണി“ത്രിശ്ശൂര് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.’വെയിലിലല്ല, തീയിലും വാടാാത്തതാണ് ഈ ലീലാമഞ്ജരി.അനുഭവിച്ച തീപ്പൊള്ളലിന്റെ നൂറിലൊരംശം പോലും എഴുതി ആരുടെയും സഹതാപം നേടാന്‍ ലീല ഇതിലൂടെ ശ്രമിച്ചിട്ടില്ല.....എങ്കിലും ഈ വരികള്‍ക്ക് പിന്നില്‍ ദൂരെ കടലിരമ്പുമ്പോലെ ഒരു തേങ്ങലിന്റെ നാദം ഞാന്‍ കേള്‍ക്കുന്നു.സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് അസാധാരണമല്ല.പക്ഷേ ഈ സ്ത്രീ അസാധാരണയാണ്...’അവതാരികയില്‍ കവി സുഗതകുമാരി പ്റയുന്നു.
അറ്പ്പണബോധമുള്ള പത്രപ്രവര്‍ത്തനത്തിന്റെ പര്യായമായി മാറിയ ലീലാമേനോന്റെ ഈ പുസ്തകം നമ്മെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിക്കുന്നു, നമ്മില്‍ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.