Friday, March 9, 2007

2007 വനിതാദിനത്തിലെ ബര്‍മ്മന്‍ വിശേഷം...!

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, ബര്‍മ്മയിലെ നാലു സ്കൂള്‍കുട്ടികള്‍ അവിടത്തെ പട്ടാളക്കാരാല്‍,കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.ഇക്കാര്യം ആരോടും പറയരുതെന്ന് അവര്‍ കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ ഈ വിവരം പുറ‍ത്തായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുണ്ടായി.
ഇത് ബര്‍മമന്‍ പട്ടാളം നിരന്തരമായി നടത്തിവരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ തുടര്‍ച്ചയാണ്. ഇതിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ പ്രതിഷേധിക്കണമെന്ന് വുമണ്‍സ് ലീഗ് ഓഫ് ബര്‍മ്മ, അന്താരാഷ്ട്രവനിതാദിനത്തില്‍ ആഹ്വാനം ചെയ്യുന്നു.

ബ്ലോഗിങ്ങും സ്ത്രീകളും


ബ്ലോഗിങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്.ജീവിതത്തില്‍ നേരിടുന്ന ഒറ്റപ്പെടലിനു പരിഹാരമായും,ഒരു തമാ‍ാക്കുവേണ്ടിയും ഗൌരവമായ ആത്മാവിഷ്കാരമായും ഒക്കെ സ്ത്രീകള്‍ ബ്ലോഗിങ്ങിനെ സമീപിക്കുന്നു.
മലയാളത്തിലെ ബ്ലോഗറ്‌മാരായ സ്ത്രീകളെ പരിചയപ്പെടുത്തുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാന്‍ ഞങ്ങള്‍
ശ്രമിക്കുകയാണ്.

എന്താണ് സ്ത്രീപക്ഷം?

മാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയം നാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.എന്നാല്‍ ഈ വിഷയം ഇനിയും പ്രസക്തമാണോ,സ്ത്രീകള്‍ മാധ്യമരംഗത്ത് എന്തുതരം ഇടപെടലാണ് നടത്തുന്നത് ,സ്ത്രീകള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സവിശേഷമായി നേരിടുന്നുണ്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും അവ്യക്തമായിത്തന്നെ തുടരുന്നു. ഈ പശ്ചാത്തലത്തില്‍ മാധ്യമരംഗത്തെ പെണ്‍കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള ഒരു ചെറിയ ശ്രമമാണ് ’സ്ത്രീപക്ഷം’.